ആയവന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ആയവന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാചാരണം സംഘടിപ്പിച്ചു. 2022 ജൂണ്‍ 5 വരെ നീണ്ടുനില്‍ക്കുന്ന ഒരു വര്‍ഷത്തെ പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ് ആയവന മണ്ഡലം കമ്മിറ്റി ഓഫീസില്‍വെച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റഫീഖ് യൂത്ത് കോണ്‍ഗ്രസ് കടുംപിടി യൂണിറ്റ് പ്രസിഡന്റ് അജ്മലിന് വൃക്ഷതൈ കൈമാറി വിതരണോദ്ഘാടനം നിര്‍വഹിച്ചു.തുടര്‍ന്ന് മില്‍മ എറണാകുളം മേഖല യൂണിയന് ചെയര്മാന് ജോണ്‍ തെരുവത്ത് വൃക്ഷ തൈ നട്ടു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ്, ആയവന മണ്ഡലം പ്രസിഡന്റ് ബിനില്‍ മാത്യൂ അധ്യക്ഷതവഹിച്ചു. ജോജോ ജോസഫ് , സെബാന് വാള്ളോത്തില്, ബിജു പാറക്കല്‍, ജീന്‍സ് ബെന്നി ,ബാദുഷ ,ജിത്തു , അലന് തോമസ് ,മേല്ബിന് എന്നിവര്‍ നേതൃത്വംനല്കി