തിരുവനന്തപുരം:മലയാളികളുടെ മനസ്സില്‍ കാഴ്ചയുടെ പുതുവസന്തം സമ്മാനിച്ച ഫ്ളവേഴ്സിന്റെ ‘ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സ് 2018’ ഇന്ന് വൈകിട്ട് 6ന് തിരുവന്തപുരം ആനയറ ചിത്രാവതി ഗാര്‍ഡന്‍സില്‍ നടക്കും. മലയാളത്തിന് പുറമെ തമിഴിലെയും ബോളിവുഡിലെയും താരങ്ങളും ഗായകരും നര്‍ത്തകരും കോമഡി താരങ്ങളും ചടങ്ങില്‍പങ്കെടുക്കും.
മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ജയറാം,സിദ്ധിഖ്, ഇന്ദ്രന്‍സ്, ടോവിനോ തോമസ്, രമേശ് പിഷാരടിതുടങ്ങിയ വമ്പന്‍ താരനിരയോടൊപ്പം തമിഴില്‍ നിന്ന് പ്രശസ്ത നടന് ശിവകാര്ത്തികേയന്, പ്രശസ്ത ബോളിവുഡ്ഗായകരായഹരിഹരന്, ആന്‍ഡ്രിയ ജെര്‍മിയ, വിജയ് പ്രകാശ്, ചിന്മയി എന്നിവരും ചടങ്ങിന് മിഴിവേകാനെത്തും. പ്രശസ്ത തെന്നിന്ത്യന്നടിയുംനര്ത്തകി യുമായനമിത, മലയാള സിനിമയിലെ നായികമാരായനിമിഷ സജയന്, അഥിതി രവി, അപര്‍ണ ബാലമുരളി എന്നിവര്‍ നൃത്തച്ചുവടുകളുമായി വിസ്മയിപ്പിക്കാനെത്തും.
ത്രസിപ്പിക്കുന്ന അക്രോബാറ്റിക് ഡാന്‍സ് പ്രകടനങ്ങളുമായി ബോളിവുഡില്‍ നിന്നെത്തുന്ന എം. ജെ. ഫൈവ്, അള്‍ട്ടിമേറ്റ് സ്റ്റാന്‍ഡേര്‍ഡ്സ് എന്നീ ടീമുകളും പുതുമയുടെനൃത്തക്കാഴ്ചകളൊരുക്കും. സുരാജ് വെഞ്ഞാറമൂടിന്റെ നേതൃത്വത്തില്‍ രമേശ് പിഷാരടി,ടിനിടോം, ഗിന്നസ് പക്രു, നോബി, നെല്‍സണ്‍ തുടങ്ങിയവര്‍ ചിരിയുടെ വെടിക്കെട്ടുകളുമായെത്തും. സ്റ്റീഫന്‍ ദേവസ്സിയുടെ നേതൃത്വ ത്തിലുള്ള ബാന്‍ഡ് ഒരുക്കുന്നസംഗീത സദ്യഇന്ത്യന് ഫിലിം അവാര്ഡ്സിന് മാറ്റുകൂട്ടും.വര്‍ണ്ണ ശബളമായ സൈറ്റും ലൈറ്റിംഗ് വിസ്മയവും, ലേസര്‍ഷോയും പ്രേക്ഷകര്‍ക്ക് കാഴ്ചയുടെ നവ്യാനുഭൂതി സമ്മാനിക്കും.