അജിത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിശ്വാസം. ചിത്രത്തിന്റെ ടീസര്‍ ഇന്ന് ഉച്ചക്ക് ഒന്നര മണിക്ക് റിലീസ് ചെയ്യും. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. നയന്‍താരയാണ് ചിത്രത്തിലെ നായിക. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ഡി. ഇമ്മാന് ആണ്. സത്യ ജ്യോതി ഫിലിംസാണ് നിര്‍മാണം.