ചെന്നൈ: ചലച്ചിത്ര താരം ഷക്കീല മരണമടഞ്ഞതായി സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ പ്രചാരണം. വ്യാജ സന്ദേശം പ്രചരിച്ചതോടെ ട്വിറ്ററില്‍ പ്രതികരണവുമായി നടി ഷക്കില എത്തുകയായിരുന്നു. കേരളത്തില്‍ നിന്നൊരാള്‍ സമൂഹമാദ്ധ്യമത്തില്‍ താന്‍ മരിച്ചതായി പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ട്. താന്‍ പൂര്‍ണ ആരോഗ്യവതിയാണ്, സന്തോഷവതിയുമാണെന്ന് ഷക്കീല പ്രതികരിച്ചു.
സംഭവം ശ്രേദ്ധയിൽ പെട്ട നിരവധി പേര് ഫോണുകളിലും മെസേജുകളിലൂടെയും വിളിച്ചന്വേഷിച്ചു. കേരളത്തിലെ ജനങ്ങള്‍ നല്കുന്ന കരുതലിന് വളരെ സന്തോഷമുണ്ടെന്ന് ഷക്കീല പ്രതികരിച്ചു. ആ വാര്‍ത്ത നല്‍കിയയാളോടും താന്‍ നന്ദി പറഞ്ഞ നടി ‘അയാള്‍ കാരണമാണ് നിങ്ങളെന്നെ ഓര്‍ത്തത്’ എന്ന് പ്രതികരിച്ചു.
മുന്‍പ് നടന് ജനാര്ദ്ദനനെക്കുറിച്ചും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജ ചരമവാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് ആരാധകര്‍ പിന്നാലെ അറിയിച്ചിരുന്നു.