ഷാരൂഖ് ഖാന് ചിത്രം സീറോ സമ്മിശ്ര പ്രതികരണം നേടിയാണ് പ്രദര്‍ശനം തുടരുന്നത് . ചിത്രത്തിന്റെപുതിയ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്കയും, കത്രിനയുമാണ് നായികമാര്‍. ചിത്രത്തില്‍ ഷാരൂഖാന് കുള്ളനായിട്ടാണ് വേഷമിടുന്നത്. പ്രണയത്തിനും, കോമെടിക്കും മുന്‍തൂക്കം നല്കി ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഗൗരി ഖാന് ആണ്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹിമാന്‍ഷു ശര്‍മയാണ്. ഷാരുഖ് ഖാന്റെ അഭിനയ ജീവിതത്തിലെ വേറിട്ട ഒരു കഥാപാത്രമാണ് സിറോയിലേത്. സല്മാന് ഖാന്, ദീപിക പദുക്കോണ്‍, റാണി മുഖര്‍ജി, കജോള്‍, ശ്രീദേവി എന്നിവര്‍ അതിഥി വേഷത്തില്‍ എത്തുന്നു