കാമസൂത്രം ഇനി വെബ് സീരിസായി പ്രേക്ഷകര്‍ക്കുമുന്നിലെത്തും. വാത്സ്യായനന്‍ രചിച്ച കാമസൂത്രത്തെ അടിസ്ഥാനമാക്കി വെബ് സീരിസാക്കുകയാണ് എക്താ കപൂര്‍ എന്ന നിര്‍മാതാവ്. വെബ് സീരിസില്‍ സണ്ണി ലിയോണാണ് നായികയായി എത്തുന്നത്.
സണ്ണിയും എക്തയും തമ്മില്‍ ഇതിനെപറ്റി സംസാരിച്ചുവെന്നാണ് പറയുന്നത്. 13-ആം നൂറ്റാണ്ടില്‍ രാജസ്ഥാനിലെ രാജാക്കന്മാരുടെ വിവാഹം ചെയ്യാത്ത പങ്കാളികളായി ജീവിച്ചു പോന്ന സ്ത്രീകളെക്കുറിച്ചുള്ള സാങ്കല്‍പ്പിക കഥയാണ് ഈ വെബ് സീരീസില്‍ പറയുക.
വാത്സ്യായനന്‍ രചിച്ച കാമസൂത്രം പരക്കെ അറിയപ്പെടുന്നത് ലൈംഗികതയുടെ പ്രമാണ ഗ്രന്ഥം എന്നാണ്. പക്ഷേ ജീവന കലയെപ്പറ്റിയുള്ള ആധികാരിക വിശകലനം ആണിത്.