തെലുങ്കിലെ ഭാഗ്യനായികമാരില്‍ ഒരാളാണ് യുവടി നിവേദ തോമസ്. ഈ വര്‍ഷം നായികയായി എത്തിയ ആദ്യ ചിത്രം 118 തെലുങ്കില്‍ സൂപ്പര്‍ഹിറ്റാണ്. സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ അതീവ ഗ്ലാമറിലെത്തിയ നടിയുടെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്.
പൊതുവെ ഗ്ലാമര്‍ വേഷങ്ങളോട് താല്പര്യമില്ലാത്ത നടിയുടെ പുതിയ മേക്കോവര്‍ ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
മലയാളത്തില്‍ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് നടി അരങ്ങേറ്റം കുറിച്ചത്. നാനി ചിത്രം ജന്റില്‍മാനിലൂടെ തെലുങ്കില്‍ നായികയായി എത്തിയ നിവദേ ഒറ്റചിത്രം കൊണ്ടുതന്നെ മുന്നിരനായികമാര്ക്കൊപ്പമെത്തി. പിന്നീട് തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായി.