ലോസേഞ്ചല്‍സ്: 91-ാമത് ഓസ്ക്കാര്‍ പുരസ്ക്കാര പ്രഖ്യാപനം തുടരുന്നു. റാമി മാലെക് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഒലീവിയ കോള്‍മാനാണ് മികച്ച നടി. ബൊഹ്മേഡിയന്‍ റാസ്പഡി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം. ദ ഫേവറൈറ്റ് എന്ന ചിത്രത്തിലെ അഭിനയമാണ് ഒലീവയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.
മഹര്‍ഷല അലി ഇത്തവണയും മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രീന്‍ബുക്ക് എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്ക്കാരം നേടിക്കൊടുത്തത്. മെക്സിക്കന്‍ ചിത്രം റോമ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്ക്കാരം നേടി. വസ്ത്രാലങ്കാരം, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ പുരസ്ക്കാരങ്ങള്‍ ബ്ലാക്ക് പാന്തറിന്. റെജിന കിങ് ആണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഈഫ് ബെലെ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയ മികവാണ് റെജിനയെ മികച്ച സഹനടിയാക്കിയത്.