ലോസ് ആഞ്ചലസ്: ഇന്ത്യന്‍ സ്ത്രീയുടെ ജീവിതാവസ്ഥ ചിത്രീകരിച്ച പീരിഡ് എന്‍ഡ് ഓഫ് സെന്റന്‍സ് എന്ന ഡോക്യുമെന്ററിക്ക് ഓസ്കര് പുരസ്കാരം. മികച്ച ഹൃസ്വ ഡോക്യുമെന്ററിക്കുള്ള ഓസ്കര് പുരസ്കാരമാണ് ഇറാനിയന്‍ സംവിധായിക റയ്ക ഷെതാബ്ഷിയുടെ ഡോക്യുമെന്ററി കരസ്ഥമാക്കിയത്. ആര്‍ത്തവം അശുദ്ധിയാണെന്നു കരുതിയ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മുന്നേറ്റമാണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്.
ആര്‍ത്തവ അശുദ്ധിയുമായി ബന്ധപ്പെടുത്തിയാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ആര്‍ത്തവവും അതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നിലനില്‍ക്കുന്ന വിലക്കുകളും പ്രമേയമാക്കുന്ന ഹ്രസ്വ ഡോക്യുമെന്ററി സംവിധാനം ചെയ്തത് ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റായ്ക സെഹ്താബ്ച്ചിയാണ്.
25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സ്ട്രീമിങ് വെബ്സൈറ്റ് നെറ്റ്ഫ്ളിക്സിലും റിലീസ് ചെയ്തിട്ടുണ്ട്.