നടി ഗൗതമി നായര്‍ സംവിധാന രംഗത്തേക്ക് ചുവടു വയ്ക്കുന്നു. സണ്ണി വെയ്ന്‍, അനൂപ് മേനോന്, ദുര്‍ഗ കൃഷ്ണ അഹാന കൃഷ്ണന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ട് തിരുവനന്തപുരത്ത് ആരംഭിച്ചു.
കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗൗതമിയുടെ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തില്‍ നടന് സൈജു കുറുപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ ‘സെക്കന്‍ഡ് ഷോ’യിലൂടെ ഗൗതമി നായര്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കൂതറ,ഡയമണ്ട് നെക്ളസ്, ചാപ്റ്റേഴ്സ് എന്നിവയാണ് ഗൗതമി അഭിനയിച്ച മറ്റ് ചിത്രങ്ങള്‍. സെക്കന്‍ഡ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയാണ് ഗൗതമി വിവാഹം കഴിച്ചത്.