ഫഹദ് ഫാസിലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന് തിയ്യേറ്ററുകളില്‍ വിജയകമായി മുന്നേറികൊണ്ടിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം സത്യന് അന്തിക്കാട് ശ്രീനിവാസന് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ഞാന്‍ പ്രകാശന്.
സിനിമയെക്കുറിച്ച് മികച്ച അഭിപ്രായയങ്ങളാണ് ചിത്രം കണ്ട പ്രേക്ഷകരില്‍ അധികവും സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നത്. ചിത്രത്തെക്കുറിച്ച് വിനീത് ശ്രീനിവാസന് ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ ശ്രദ്ധേയമായിരുന്നു. ഞാന്‍ പ്രകാശന് ആദ്യ ദിനം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷവും പിതാവ് ശ്രീനിവാസനെ തിരികെ കൊണ്ടുവന്നതിന്റെ സന്തോഷവും ആയിരുന്നു വിനീത് ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
എന്റെ അച്ഛനില്‍ നിന്നും വീണ്ടും എറ്റവും നല്ലതിനെ പുറത്തേക്കു കൊണ്ടുവന്നതിന് നന്ദി സത്യന് അങ്കിള്‍. ആസ്റ്റര്‍ മെഡിസിറ്റിയില്നിന്നും അദ്ദേഹം ഡിസ്ചാര്‍ജ് ആയി ഇറങ്ങിയ ദിവസം മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാന്‍ പ്രകാശന് എന്ന ചിത്രത്തിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടതിന് ഇപ്പോള്‍ ദൈവത്തോട് നന്ദി പറയുന്നു. വീനീത് ശ്രീനിവാസന് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ കഴിഞ്ഞ് പതിനാറ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശ്രീനിവാസനും സത്യന് അന്തിക്കാടും ഒന്നിച്ചിരിക്കുന്നത്. നിഖില വിമലാണ് ഞാന്‍ പ്രകാശനിലെ നായിക.