കേരളത്തിന്റെ സഹൃദയ പട്ടണമായ കോഴിക്കോടെ ഏറ്റവും വലിയ സിനിമ ശാല വീണ്ടും ഉണരുകയാണ്. 52 വര്‍ഷത്തെ ചരിത്രം പറയാനുള്ള കോഴിക്കോട് അപ്സര തീയറ്റര്‍ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും തുറക്കുകയാണ്. കഴിഞ്ഞ മെയ് മാസത്തിലാണ് തിയേറ്റർ അടച്ചത് സാങ്കേതികമായി പരിഷ്കരിച്ചും പുതിയ ശബ്ദ സംവിധാനം ഒരുക്കിയുമാണ് തിയേറ്റര്‍ വീണ്ടും തുറക്കുന്നത്.1000 പേര്‍ക്ക് വരെ ഒന്നിച്ച് സിനിമ ആസ്വദിക്കാന്‍ സാധിച്ചിരുന്ന തീയറ്ററാണ് ഇത്.എന്നാല്‍ പിന്നീട് ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രൈംസ് തീയറ്റര്‍ ഏറ്റെടുത്തതോടെയാണ് വീണ്ടും തീയറ്റര്‍ തുറക്കുന്നത്
മാജിക് ഫ്രൈംസ് അപ്സര എന്ന പേരിലാണ് തിയേറ്റർ വീണ്ടും തുറക്കുന്നത്. മെയ് 23 ന് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ റിലീസ് ചെയ്താണ് തുടക്കം.സംവിധായകൻ വൈശാഖാണ് ടര്‍ബോ ഒരുക്കുന്നത്. മധുര രാജ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമാണ് ടര്‍ബോ. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്.ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.