ആര്യയും സയേഷയും തമ്മിലുളള വിവാഹം ആരാധകരും സിനിമാ ലോകവും ഒന്നടങ്കം ആഘോഷിച്ചിരുന്നു. മാര്‍ച്ച് 9,10 തിയ്യതികളിലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം നടന്നിരുന്നത്. മാര്‍ച്ചില്‍ വിവാഹം കഴിക്കുമെന്ന് വാലന്റൈന്‍സ് ദിനത്തില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെയായിരുന്നു ആര്യ അറിയിച്ചിരുന്നത്.
രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ ആയിരുന്നു ഇരുവരുടെയും വിവാഹം . ഗജനീകാന്ത് എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഇരുവരും പിന്നീട് സൂര്യയുടെ കാപ്പാനിലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇപ്പോഴിതാ താരങ്ങളുടെ ഹണിമൂണ്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്.
വിവാഹശേഷം തിരക്കുകളില്‍ നിന്ന് മാറി ഹണിമൂണിനായി താരദമ്പതികള്‍ വിദേശത്തേക്ക് പറന്നിരുന്നു. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന് എന്ന സിനിമയാണ് ആര്യയുടെയും സയേഷയുടെതുമായി റിലീസ് ചെയ്യാനിരിക്കുന്നത്. ഹണിമൂണിനിടെ ആര്യ എടുത്ത ചിത്രങ്ങള്‍ സയേഷ തന്നെയായിരുന്നു പങ്കുവെച്ചിരുന്നത്. നടിയുടെ രണ്ട് ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയത്.
Soaking in the sun with my love! ☀️
Pic courtesy- Husband @arya_offl ????????????#honeymoon pic.twitter.com/FNjYBVG3eY— Sayyeshaa (@sayyeshaa) March 21, 2019