കൊച്ചി: ഷെയ്ൻ നിഗത്തിന്റെ വിലക്ക് സംബന്ധിച്ച തുടര്‍ നടപടികള്‍ തീരുമാനിക്കാനായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഷെയ്നിനെതിരെ കടുത്ത നടപടി വേണമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ഭൂരിപക്ഷം അംഗങ്ങളുടേയും അഭിപ്രായം. ഉപേക്ഷിച്ച സിനിമകള്‍ക്ക് ചെലവായ 7 കോടി രൂപ തിരികെ വാങ്ങാൻ നിയമ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇക്കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.