വിക്രമിന്റെ മകന് ധ്രുവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വര്‍മ്മ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും.
ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുഗ് ചിത്രം അര്ജുന് റെഡ്ഡിയുടെ റീമേക്ക് ആണ്. തെലുഗില്‍ വമ്പന്‍ ഹിറ്റായിരുന്നു ചിത്രം. മേഖയാണ് ചിത്രത്തിലെ നായിക. റൈസ, ആകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മുകേഷ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.