കേരളത്തിന് വീണ്ടും ഓസ്കര് നേടിത്തരാന്‍ റസൂല്‍ പൂക്കുട്ടിയുടെ ചിത്രം. ഓസ്കറിനായി നാമനിര്‍ദേശ പട്ടികയിലേക്ക് പരിഗണിക്കുന്ന 347 പടങ്ങളുടെ ലിസ്റ്റില്‍ റസൂല്‍ ശബ്ദമിശ്രണമൊരുക്കി നായകനായെത്തുന്ന ‘ദി സൗണ്ട് സ്റ്റോറി’യുമുണ്ട്. തൃശൂര്‍ പൂരത്തിന്റെ താളമേളാദികള്‍ ഒപ്പിയെടുത്ത ചിത്രമാണിത്.
പാം സ്റ്റോണ്‍ മള്‍ട്ടി മീഡിയയുടെ ബാനറില്‍ രാജീവ് പനക്കല്‍ നിര്‍മിച്ച് പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ഒരു ശബ്ദലേഖകന്റെ ജീവിതയാത്രയാണ് പറയുന്നത്. നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോര്‍ഡിങ് സന്നാഹങ്ങളുമായി എത്തി 128 ട്രാക്കിലൂടെയാണ് തൃശൂര്‍ പൂരം റെക്കോര്‍ഡിങ് നടത്തിയത്.
മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം രാഹുല്‍ രാജിന്റേതാണ്. ഗാനരചന ഫൗസിയ അബൂബക്കര്‍. അന്ധര്‍ക്കു കൂടി തൃശൂര്‍ പൂരം അനുഭവവേദ്യമാക്കുന്ന രീതിയിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. 2019 ഫെബ്രുവരി 22നാണ് ഓസ്കര് പ്രഖ്യാപനം.