സൂപ്പര്‍സ്റ്റാര്‍ വിജയ്യും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രം ബിഗിലിലെ ഗാനം പുറത്തുവന്നു. ആരാധകര്‍ ആകാംഷയിലാണ്. ഇത് ആരും കാണാത്ത അപൂര്‍വ്വ പ്രണയനിമിഷം. നയന്‍സും വിജയ്യും പ്രണയിക്കുന്നു.
എ ആര് റഹ്മാന് സംഗീതം നല്കിയ ഉനക്കാഗ.. എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. വിവേകിന്റേതാണ് വരികള്‍. ശ്രീകാന്ത് ഹരിഹരന്, മധുര ധാര എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നയന്‍ താരയാണ് വിജയുടെ നായികയായെത്തുന്നത്. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയാണ് ലിറിക്കല്‍ വിഡിയോ നിര്‍മിച്ചിരിക്കുന്നത്. ജാക്കി ഷ്രഫ്, വിവേക്, കതില്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.