മലയാളത്തിന്റെ പ്രിയ നടി ഭാമ വിവാഹ മോചിതയായെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഭാമയുടെ ഒരു പോസ്റ്റാണ് നടിയുടെ വിവാഹ മോചനം സംബന്ധിച്ച് ചര്‍ച്ചകള്‍ ഉയര്‍ത്തിയത്.സ്ത്രീധനത്തെക്കുറിച്ചും ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ചുമെല്ലാമാണ് ഭാമ തന്റെ വാചകങ്ങളിലൂടെ വിവരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.
വേണോ നമ്മള് സ്ത്രീകള്‍ക്ക് വിവാഹം?. വേണ്ട. വിവാഹം ചെയ്യരുത്. ഒരു സ്ത്രീയും അവരുടെ ധനം ആര്‍ക്കും നല്‍കിയിട്ടില്ല. അവര്‍ നിങ്ങളെ ഉപേക്ഷിച്ചു പോയാലെന്നും ചോദിക്കുന്നു ഭാമ കുറിപ്പിലൂടെ. ധനം സ്വീകരിച്ച് അവര്‍ ജീവനെടുപ്പിക്കും. ഒരിക്കലും ഒരു സ്ത്രീ എന്തായാലും വിവാഹം കഴിക്കരുത്. ജീവനെടുക്കാൻ സാധ്യതയുള്ള സ്ഥലത്ത് നിന്ന് എത്രയും വേഗം എന്നും കുറിപ്പായി എഴുതിയ താരം വാചകം പൂര്‍ത്തിയാക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.
2020 ജനുവരിയിലായിരുന്നു ഭാമയുടെ വിവാഹം. അരുൺ ആയിരുന്നു വരൻ. ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഏറെക്കാലമായി അഭ്യൂഹങ്ങൾ ശക്തമായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ഭാമ തന്റെ പേരിനൊപ്പമുള്ള ഭർത്താവിന്റെ പേര് ഒഴിവാക്കിയതും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്ന് കളഞ്ഞതുമായിരുന്നു അതിന് പ്രധാനകാരണംനേരത്തെ നടി ഭാമ മകളുടെ ഫോട്ടോ പങ്കുവെച്ച് എഴുതിയ കുറിപ്പും ചര്‍ച്ചയായിരുന്നു. ഒരു സിംഗിള്‍ മദര്‍ ആയപ്പോള്‍ താൻ കൂടുതല്‍ ശക്തയായിരുന്നു ഭാമ അന്ന് തന്റെ കുറിപ്പിലെഴുതിയത്. കൂടുതല്‍ ശക്തയാകുക മാത്രം ആണ് തനിക്ക് മുന്നിലുള്ള വഴി. ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഞാനും എന്റെ മകളും എന്നുമെഴുതി ഭാമ.