ചെന്നൈ: അമലാ പോള്‍ നായികയാകുന്നു പുതിയ ചലച്ചിത്രം ആടെയ്ക്ക് ടീസര്‍ എത്തി. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടെ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ടോയലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളായിരുന്നു പോസ്റ്ററില്‍.
കാര്‍ത്തിക് കണ്ണന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന് പ്രദീപ് കുമാറാണ്. വി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.