ദമ്മാം: നവയുഗം സാംസ്കാരികവേദി കലാവേദിയുടെ ആഭിമുഖ്യത്തില്‍ ബാലഭാസ്കര്‍ അനുസ്മരണ സംഗീത സദസ്സ് സംഘടിപ്പിയ്ക്കുന്നു. ഒക്ടോബര്‍ 18 വ്യാഴാഴ്ച വൈകുന്നേരം 8 മണിയ്ക്ക് ദമ്മാം ഹോളിഡേയ്സ് റെസ്റ്റോറന്റ് ഹാളില്‍ വെച്ചാണ് പരിപാടി അരങ്ങേറുന്നത്.
പ്രശസ്ത വയലിന് കലാകാരനും, സംഗീതസംവിധായകനുമായ ബാലഭാസ്കര്‍, അപ്രതീക്ഷിതമായി ഒരു വാഹനാപകടത്തില്‍പ്പെട്ടു മരണമടയുകയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയും, സുഹൃത്തുക്കളുടെ ഓര്‍മ്മകളിലൂടെയും അനുസ്മരണ സദസ്സ് കടന്നു പോകും.