മല്ലിക സുകുമാരന്‍ മകന് പരിഥ്വിരാജിന്റെ മുന്നറിയിപ്പ് തിരുവനന്തപുരത്തെ മല്ലികാ സുകുമാരന്‍ താമസിക്കുന്ന വീട്ടില്‍ വെള്ളം കയറുന്നതിനു മുമ്ബ് തന്നെ വീട്ടില്‍ നിന്നും മാറി കൊള്ളൂ എന്ന നിര്‍ദേശമാണ് മകന് പൃഥ്വിരാജ് അമ്മയെ അറിയിച്ചത്. മൂന്ന് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ റോഡുകളുടെ മോശം അവസ്ഥയെപ്പറ്റി മല്ലിക പ്രതികരിച്ചിരുന്നു.
പൃഥ്വിരാജിന്റെ ആഡംബര വാഹനമായ ലംബോര്‍ഗിനി എത്തിക്കാന്‍ പര്യാപ്തമായ റോഡുകള്‍ കേരളത്തിലില്ല എന്നാണ് മല്ലിക പറഞ്ഞത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു സോഷ്യല്‍ മീഡിയ പ്രളയത്തിന്റെ ചിത്രങ്ങള്‍ പ്രചരിച്ചപ്പോള്‍ മല്ലികയ്ക്കെതിരെ ട്രോളുമായി രംഗത്തിറങ്ങിയത്.
റോഡിന്റെ ശോചനീയാവസ്ഥയെപ്പറ്റി അഭിപ്രായം പറഞ്ഞതിനുശേഷം നിരവധി രോഗങ്ങളാണ് മനസും ഏറ്റുവാങ്ങേണ്ടി വന്നത്. അതിനു പിന്നാലെ കുറച്ച് നാളുകള്‍ക്ക് ശേഷം പ്രളയത്തെ തുടര്‍ന്ന് വീട്ടില്‍ മല്ലികയുടെ വീട്ടില്‍ വെള്ളം കയറുകയും രക്ഷപ്പെടാനായി ചെമ്ബില്‍ ഇരുന്ന് യാത്ര ചെയ്തതും വലിയ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.
അതുവരെ കുറച്ചു ഇടവേളകള്‍ ഇട്ടതുകൊണ്ട് സിനിമകളിലോ മറ്റു മാധ്യമങ്ങളിലോ സജീവമല്ലായിരുന്നു മല്ലിക സുകുമാരന്‍. വലിയതോതില്‍ ട്രോളുകള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ സാഹചര്യത്തെ കണക്കിലെടുത്താണ് മകന് പൃഥ്വിരാജ് അമ്മയ്ക്ക് മുന്നറിയിപ്പ് നല്‍കിയത് എന്ന് ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ മനസ്സ് തുറക്കുകയുണ്ടായി
അമ്മേ, നെയ്യാറും അരുവിക്കരയും തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ, അല്ലെങ്കില്‍ ചെമ്ബില്‍ കയറി പോകേണ്ടി വരും’. ‘ഒന്ന് പേടിപ്പിക്കാതിരിയെടാ..’ എന്നു പറഞ്ഞാണ് ഞാന്‍ ഫോണ്‍ വച്ചത്- മല്ലിക പറഞ്ഞു.
എന്തായാലും ഇക്കാര്യവും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയായി കഴിഞ്ഞിരിക്കുന്നു ട്രോളുകളെ വിശാലമനസ്കതയോടെ ആസ്വദിക്കുന്ന മല്ലിക സുകുമാരന്റെ ഇപ്പോഴത്തെ പരാമര്‍ശം സംബന്ധിച്ചുള്ള ട്രോളുകള്‍ ഇതുവരെയും എത്തിയിട്ടില്ല.