ലൂസിഫര്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളുടെ ടീസറുകള്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഇന്ന് ഔദ്യോഗികമായി റിലീസ് ചെയ്യും. മമ്മൂട്ടിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസറുകള്‍ പുറത്തു വിടുന്നത്. ഇന്ന് രാവിലെ ഒമ്പത് മണിക്കാണ് ലൂസിഫര്‍ ടീസര്‍ പുറത്തുവിടുന്നത്. വൈകീട്ട് അഞ്ചുമണിക്ക് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ട്രെയ്ലറും പുറത്തുവിടും. അരുണ്‍ ഗോപിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് സംവിധാനം ചെയ്യുന്നത് തിരക്കഥ നിര്‍വഹിക്കുന്നതും സംവിധായകന് തന്നെയാണ്.
മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോ തോമസും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും ചിത്രത്തില്‍ കൈകാര്യം ചെയ്യും.