സിബിഎസ്ഇ സ്കൂളുകളുടെ കലാമേളയായ സർഗസംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജഗദീഷ് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ.
വളരെ ഗൗരവത്തോടെ ക്ലാസുകൾ കൈകാര്യം ചെയ്തിരുന്ന അധ്യാപകനായിരുന്നു ഞാൻ. കൊമേഴ്സ് ആയിരുന്നു എന്റെ വിഷയം. എല്ലാം തന്നെ ഇംഗ്ലിഷിലായിരുന്നു പഠിപ്പിച്ചിരുന്നത്. അങ്ങനെയുള്ള ഞാൻ സ്ക്രീനിൽ വന്നപ്പോൾ എച്ചൂസ്മി കാക്ക തൂറീന്നാ തോന്നുന്നേ; എന്നുള്ള കോമഡികൾ. അത് സ്ക്രീനിലെ ഇമേജ് ആണ്. രണ്ടും രണ്ട് ഇമേജ് ആണ്
ഒരുവശത്ത് എന്നിലെ ഹാസ്യം നിങ്ങൾ അംഗീകരിച്ചപ്പോൾ മറുവശത്ത് ഒരധ്യാപകനു വേണ്ട പരിഗണനയും നൽകി. അതുകൊണ്ട് ഇത്തരം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇഷ്ടമാണ്.
എന്റെ ഭാര്യ ഡോ. രമ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് ഡിപ്പാർമെന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന സമയം. ഫോറൻസിക് എന്നുപറഞ്ഞാൽ നിങ്ങൾക്ക് അറിയാം, ആ ഡോക്ടർക്ക് പോസ്റ്റുമാർട്ടം ചെയ്യണം മോർച്ചറി ഡ്യൂട്ടി ഉണ്ടാകും. അതിനെക്കുറിച്ച് മണിയൻ പിള്ള പറഞ്ഞത് ഇങ്ങനെ, ജഗദീഷിന്റെ ഭാര്യയുടെ ഗതികേട് നോക്കണേ, പകൽ മുഴുവൻ ആശുപത്രി ശവങ്ങളുടെ കൂടെ, വൈകിട്ട് വീട്ടിൽ വന്നാൽ മറ്റൊരു ശവത്തിന്റെ കൂടെ.