ഒടിയനു പുറത്തിറങ്ങിയ കുഞ്ഞ് ഒടിയന്റെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഒടിയന്റെ ഫേസ്ബുക്ക് പേജുകളില്‍ അടക്കമാണ് ഈ പോസ്റ്റര്‍ വന്നത്. ഡിസംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ റിലീസ് അടുത്തതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകരുളളത്.
ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ 3500നടുത്ത് സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിലും വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലെത്തുക. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും ട്രെയിലറുകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യത സമുഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ചിത്രം ലാലേട്ടന്റെ തന്നെ പുലിമുരുകന്റെ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്ത ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. മഞ്ജു വാര്യര്‍,പ്രകാശ് രാജ്,നരേന്,സിദ്ധിഖ്,സന അല്‍ത്താഫ്,നന്ദു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങല്‍. മലയാളം പതിപ്പിനു പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും ഒരേസമയം ആണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.