തമിഴകത്ത് മാത്രമല്ല കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് 2.0 യ്ക്ക് ലഭിച്ചിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കി കുതിക്കുകയാണ് ഈ ചിത്രം. 10 ദിവസം കഴിയുന്നതിനിടയിലാണ് സിനിമ 99.5 ലക്ഷം കലക്ഷന്‍ നേടിയത്. അധികം വൈകാതെ തന്നെ സിനിമ ഒരു കോടി കടക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. 11മാത്തെ ദിനത്തിലായിരുന്നു അത് സംഭവിച്ചതെന്ന് ഫോറം കേരളം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
2018 ല്‍ കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും ഒരുകോടി സ്വന്തമാക്കുന്ന ആദ്യ തമിഴ് സിനിമയായി മാറിയിരിക്കുകയാണ് 2.0. അവഞ്ചേഴ്സിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന അന്യഭാഷാ ചിത്രം കൂടിയാണിത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു ഇത് ആദ്യ ഭാഗമായ യന്തിരന് ലഭിച്ച അത് സ്വീകാര്യത തന്നെയായിരുന്നു ഈ ചിത്രത്തിനും ലഭിച്ചത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലെത്തിയപ്പോഴും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം.