കൂടത്തായി കേസ് സിനിമയാക്കുന്നുവെന്ന പ്രഖ്യാപനവുമായി മുന്നോട്ടുവന്ന നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ അഭിഭാഷകന്.സിനിമ പ്രഖ്യാപിച്ചവര്‍ക്കെതിരെ കോഴിക്കോട് റൂറല്‍ എസിപിക്ക് പരാതി നല്‍കിയതായി ശ്രീജിത്ത് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തികച്ചും വാണിജ്യ താത്പര്യങ്ങള്‍ മുന്‍ നിര്‍ത്തി ധാര്‍മ്മികമായ യാതൊരു പക്വതയും ഇല്ലാതെ സിനിമ പ്രഖ്യാപിച്ചിട്ടുള്ളത് അപകടകരമായ സാഹചര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. എസ്പിക്ക് നല്കിയ പരാതിയും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.
അന്വേഷണ ഘട്ടത്തില്‍ മാത്രമുള്ള കേസുമായി ബന്ധപ്പെട്ട സിനിമ നിര്‍മ്മിക്കുന്നത് പൗരാവകാശത്തിലേക്കുള്ള കടന്നു കയറ്റവും മൗലീകാവകാശ ലംഘനവും കോടതി അലക്ഷ്യവുമാണെന്നാണ് ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നത്.
ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കൂടത്തായി സിനിമയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചവര്‍ക്കെതിരെ റൂറല്‍ എസ്പിക്ക് പരാതി നല്കി. എന്തുകൊണ്ട് ഈ പരാതി എന്ന് വായിക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. കൂടത്തായി കൊലപാതക പരമ്പരയുടെ ആഘാതത്തില്‍ നിന്നും ഇനിയും മോചിതരാകാത്ത ഒരു ജനസമൂഹത്തിന് മുന്‍പിലേക്ക് സംഭവം വാണിജ്യ സിനിമയാക്കാന്‍ പോകുകയാണെന്ന പ്രഖ്യാപനവുമായി ചില സിനിമ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരയും പ്രതിഷേധാര്‍ഹവുമാണെന്നു ആവര്‍ത്തിച്ച് പറയട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
കേട്ടുകേള്‍വിയില്ലാത്ത കഥകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്, ഓരോ കുടുംബങ്ങളാണ് പുതിയ വെളിപ്പെടുത്തലുകളും സംശയവുമായി മുന്നോട്ടു വരുന്നത് . ഇവയൊന്നും ഏതെങ്കിലും ഒരാളില്‍ ഒതുങ്ങന്നതോ ചുരുക്കാവുന്നതോ ആയ ചെറിയൊരു വിഷയമല്ല. പിഞ്ചു കുട്ടികളടക്കം, പ്രായമായവര്‍ വരെയുള്ളവര്‍ ഓരോ കുടുംബങ്ങളിലും ഓരോ നിമിഷവും ദുഃഖഭാരത്താലും, സംഗഭാവങ്ങളുടെ ആഘാതത്താലും നീറി നീറി കഴിയുകയാണ്. ഒരു ജനസമൂഹംതന്നെ ഈ വാര്‍ത്തകളുടെ ആഘാതത്തിലാണിപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം പറയുന്നു.
പോലീസ് അന്വേഷണത്തിലും, കോടതിയുടെ പരിഗണയില്‍ നിലവിലുള്ള കേസാണ് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ നിന്നും പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചതിനു തൊട്ടു പിന്നാലെ ഇന്നും ഇതാ അതെ ആളുകള്‍ തന്നെ സിനിമ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചുകൊണ്ട് സിനിമയുടെ കഥകള്‍ വരെ പറഞ്ഞുകൊണ്ട് രംഗത്ത് വരുന്നു. കൂടത്തായി, താമരശ്ശേരി മേഖലകളില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നു പറഞ്ഞുകൊണ്ട് ചിലര്‍ പലരെയും ഇന്റര്‍വ്യൂ ചെയ്യുന്നു എന്ന വാര്‍ത്ത മനസിലാക്കിയ പോലീസ് തന്നെ പത്രമാധ്യങ്ങള്‍ക്കുള്‍പ്പെടെ രേഖാമൂലം അത്തരം പ്രവര്‍ത്തികളില്‍ നിന്നും വിട്ട് നില്‍ക്കണമെന്നാവശ്യപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിയമപരമായോ, സാമൂഹികമായോ ഈ വിഷയത്തെ മനസിലാക്കത്ത ചിലര്‍ സംഭവം പലരീതിയിലും ആഘോഷിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫെയിസ്ബുക്കില് നിലപാട് വ്യക്തമാക്കുന്നതിലും ഉപരിയായി ക്രിയാത്മകമായ ഇടപെടലുകള്‍ ആവശ്യമാണെന്ന് മനസിലാക്കിയതിനാല്‍ കൂടത്തായി സംഭവം സിനിമയാക്കുന്നു എന്ന നിലയില്‍ നടക്കുന്ന പോസ്റ്റര്‍ പ്രചാരണം ഉള്‍പ്പടെ നിര്‍ത്താനാവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നാവശ്യപ്പെട്ട് കേസ് അന്വേഷിക്കുന്ന കോഴിക്കോട് റൂറല്‍ പോലീസ് മേധാവിക് രേഖാമൂലം പരാതി നല്‍കുകയാണ്. ഏതെങ്കിലും സിനിമ പ്രവര്‍ത്തകരോട് വ്യക്തിപരമായ വിദ്വേഷമോ, മറ്റെന്തിലും താത്പര്യമോ ഇല്ല എന്നുമാത്രമല്ല ഈ വിഷയത്തില്‍ ഉള്‍പ്പെട്ട ആളുകളുടെ സിനിമകള്‍ ഏറ്റവും ആവേശത്തോടെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്ന ഒരാള്‍ കൂടിയാണ് ഞാന്‍ എന്നും ശ്രീജിത്ത് പെരുമന ഫേസബുക്ക് പോസ്റ്റില്‍ വ്യക്തമാകുന്നു.