ചിത്രത്തില്‍ അഭിനയിക്കാന്‍ പണം വാങ്ങി വാക്ക് മാറ്റിയതിന്റെ പേരില്‍ നടന് ചിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ് ഇഷാരി കെ ഗണേഷ്.പ്രൊഡ്യൂസേഴ്സ് കൗൺസിലിലാണ് നിർമാതാവ് പരാതി നൽകിയത്. കൊറോണ കുമാർ എന്ന ചിത്രത്തിൽ അഭിനയിക്കാനായി ചിമ്പു മുൻകൂർ പണം കൈപ്പറ്റിയ ശേഷം പിന്മാറിയെന്നാണ് ഇഷാരി ഗണേഷിന്റെ ആരോപണം.തങ്ങളുടെ പണം തിരിച്ചുതരുന്നത് വരെ ചിമ്പുവിനെ മറ്റ് പ്രൊഡക്ഷന്‍ ഹൗസുകളുടെ ചിത്രത്തില്‍ നിന്നും വിലക്കണം എന്നാണ് വേല് ഇന്റര്‍നാഷണല്‍ ഉടമ ആവശ്യപ്പെടുന്നത്.
കുറച്ചുനാളായി ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. കമൽഹാസൻ- മണിരത്നം ചിത്രം തഗ് ലൈഫ് എന്ന ചിത്രത്തില്‍ ചിമ്പു അഭിനയിക്കാന്‍ ആരംഭിച്ചതോടെയാണ് പരാതിയുമായി ഇഷാരി കെ ഗണേഷ് തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗൺസിലിനെ സമീപിച്ചത്.അതേസമയം കമൽഹാസൻ നായകനാകുന്ന മണിരത്നം ചിത്രം തഗ് ലൈഫിലാണ് സിമ്പു ഇപ്പോൾ അഭിനയിക്കുന്നത്. ദുൽഖർ സൽമാൻ പിന്മാറിയതിനു പിന്നാലെയാണ് സിമ്പു സിനിമയുടെ ഭാഗമായത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ദില്ലി ലൊക്കേഷനില്‍ നിന്നുള്ള ചിമ്പുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.ചിമ്പു തഗ് ലൈഫില്‍ ഉണ്ടെന്ന ഔദ്യോഗിക പ്രഖ്യാപനം പോസ്റ്ററിലൂടെ പുറത്ത് എത്തുകയായിരുന്നു