തമിഴ് നടനും ഗായകനുമായ പ്രേംജി അമരന് വിവാഹിതനായി. നാല്‍പ്പത്തിയഞ്ച് വയസുകാരനായ പ്രേംജി തിരുത്തുനി മുരുകന് ക്ഷേത്രത്തില്‍ വച്ചായിരിക്കും അടുത്ത ബന്ധുക്കളുടെ സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വിവാഹിതനായത്. ഞായറാഴ്ച നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ഗാനരചയിതാവായ ഗംഗൈ അമരന്റെ മകനാണ് പ്രേംജി.
പ്രേംജിയുടെ സഹോദരനും സംവിധായകനുമായ വെങ്കിട്ട് പ്രഭു നവദമ്പതികളുടെ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രേംജിയും ഇന്ദുവും തമ്മില്‍ വര്‍ഷങ്ങളായി ലിവിംഗ് ടുഗതര്‍ ആണെന്നും. ഒടുവില്‍ ഇരുവരും കുടുംബത്തിന്റെ സാന്നിധ്യത്തില്‍ വിവാഹിതരാകുകയായിരുന്നു എന്നുമാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. വെങ്കട്ട് പ്രഭുവിന്റെ ചിത്രങ്ങളിലൂടെയാണ് പ്രേംജി അഭിനേതാവെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടത്.വല്ലവൻ, തോഴാ, സന്തോഷ് സുബ്രഹ്മണ്യം, ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത, മാസ് തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി2024 ജനുവരി 1ന് താന്‍ ഈ വര്‍ഷം വിവാഹം കഴിക്കുമെന്ന് പ്രേംജി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരുന്നു. ഇന്ദു സേലം സ്വദേശിയാണ് എന്നാണ് കത്ത് സൂചിപ്പിക്കുന്നത്.