മഞ്ഞുമ്മൽ ബോയ്സിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട്. സിനിമയില്‍ പറഞ്ഞ ‘യഥാര്‍ഥ’ സംഭവങ്ങള്‍ നടന്നിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്. ‘ആഗോളതലത്തില്‍ 200 കോടിയോളം ചിത്രം നേടിയിരുന്നു. ചിത്രത്തില്‍ സുഹൃത്ത് കുഴിയില്‍ വീണത് പൊലീസിനെ അറിയിക്കാന്‍ പോയ കൂട്ടുകാരെ പൊലീസ് തല്ലുന്നതായി കാണിക്കുന്നുണ്ട്.അവതരിപ്പിച്ച രംഗംങ്ങളിൽ സത്യമുണ്ടോ എന്ന് നോക്കി നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകി.
മലയാളി ആക്ടിവിസ്റ്റ് വി ഷാജു എബ്രഹാം നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട് ആഭ്യന്തര വകുപ്പ് തമിഴ്നാട് ഡിജിപിക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇനി കേസിന് താല്‍പ്പര്യമില്ലെന്നും ആരെയും കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് മഞ്ഞുമ്മല്‍ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.അതേ സമയം സിനിമയില്‍ അന്ന് മഞ്ഞുമ്മല്‍ സംഘം നേരിട്ട പീഡനത്തിന്റെ ചെറിയ ഭാഗം മാത്രമാണ് കാണിച്ചത് എന്നാണ് പരാതിക്കാരനായ വി ഷാജു എബ്രഹാം പറയുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പറയുന്നത്.