രണ്‍വീര്‍ സിംഗ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗല്ലി ബോയി. ചിത്രത്തിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവിട്ടു. ചിത്രം ഫെബ്രുവരി 14ന് പ്രദര്‍ശനത്തിന് എത്തും. 2019 ലെ രണ്‍വീറിന്റെ ആദ്യ ചിത്രമാണ് ഗല്ലി ബോയി. ആലിയ ആണ് ചിത്രത്തിലെ നായിക. ചിത്രം ഒരു മ്യുസിക്കല്‍ ഡ്രാമയാണ്. സോയ അക്തര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സീ മ്യൂസിക് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.