മുംബൈ: അന്തരിച്ച നടി ശ്രീദേവിയുടേയും സംവിധായകനും നിര്‍മാതാവുമായ ബോണി കപൂറിന്റേയും മകളാണ് ബോളിവുഡ് കീഴടക്കാനെത്തിയ ജാന്‍വി കപൂര്‍. ശ്രീദേവിയുടെ മരണത്തോടെ അഭിനയരംഗത്തേക്ക് ചുവടുവച്ച താരം ആരാധകര്‍ക്കെന്നുമൊരു അതിശയമാണ്. കാരണം, ജാന്‍വിയെ കാണുമ്പോഴെല്ലാം ശ്രീദേവിയെ ഓര്‍മ്മ വരുമെന്നാണ് ആരാധകര്‍ പറയുന്നത്.
ആ പറച്ചില് ശരിയാണെന്ന് ഉറപ്പ് വരുത്തുകയാണ് ജാന്‍വിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. ഒറ്റനോട്ടത്തില്‍ ശ്രീദേവിയെ ഓര്‍മിപ്പിക്കും വിധമാണ് ജാന്‍വിയുടെ ചിത്രങ്ങള്‍. ഫാഷന്‍ ഡിസൈനിങ് കമ്പനിയായ സബ്യസാച്ചി ഒരുക്കിയ ചുവന്ന സില്‍ക്ക് ഗൗണ്‍ അണിഞ്ഞാണ് ജാന്‍വി ഫോട്ടോഷൂട്ടിനെത്തിയത്. സബ്യസാച്ചിയുടെ 20-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഒരുക്കിയതാണ് ഫോട്ടോഷൂട്ട്.
ജാന്‍വി തന്നെയാണ് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതുവരെ ആറ് ലക്ഷത്തിലധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്. നിരവധിയാളുകളാണ് ചിത്രത്തിന് കമന്റ് ചെയ്തത്. കമന്റുകളില്‍ ഭൂരിഭാഗവും അമ്മ ശ്രീദേവിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ചുള്ളതാണ്. ശ്രീദേവിയെ പോലെതന്നെയുണ്ട് കാണാന്‍, ശ്രീദേവിയുടെ പ്രതിമ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.