വിശാല്‍ നായകനായെത്തുന്ന അയോഗ്യ റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ത്രില്ലറായ സിനിമ നവാഗതനായ വെങ്കിട് മോഹനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയുടെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളുമായിട്ടാണ് അയോഗ്യയുടെ ടീസര്‍ ഇറങ്ങിയിരിക്കുന്നത്. വിശാലിന്റെ സ്റ്റൈലിഷ് ലുക്കും ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിലെ മുഖ്യ ആകര്‍ഷണമായി മാറിയിരിക്കുന്നത്.
ചിത്രത്തില്‍ പോലീസ് ഓഫീസറുടെ റോളിലാണ് വിശാല്‍ എത്തുന്നതെന്ന് അറിയുന്നു. തെന്നിന്ത്യന്‍ താരസുന്ദരി റാഷി ഖന്നയാണ് വിശാലിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. പാര്ത്ഥിപന് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. സംവിധായകന് കെഎസ് രവികുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിന്റെ ഒരു ഐറ്റം ഡാന്‍സും ചിത്രത്തിലുണ്ട്.