ഒരു അഡാറ് ലൗവിന്റെ തമിഴ് പതിപ്പിന്റെ ഭാഗമായിട്ടാണ് പുതിയ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തത്. റോഷന്റെയും പ്രിയ വാരിയരുടെയും ലിപ്ലോക്ക് രംഗമായിരുന്നു പുതിയ ടീസറിലെ ആകര്‍ഷണം. വൈറലായി മാറിയ കണ്ണിറുക്കല്‍ രംഗത്തിനു ശേഷമുളള ഭാഗമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതുവരെ 46000 ഡിസ്ലൈക്ക് ആണ് ടീസറിന് ലഭിച്ചത്. ലൈക്സ് 23,000. 10 അഞ്ച് ലക്ഷം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. യുട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ടീസര്‍. ടീസറിനെ ട്രോളന്മാരും വെറുതെ വിടുന്നില്ല. ഇത്തവണ ട്രോള്‍ മുഴുവന്‍ നായകനായ റോഷന് നേരെയാണ്. നേരത്തെ ചിത്രത്തിലെ ‘ഫ്രീക്ക് പെണ്ണ്’ എന്നു തുടങ്ങുന്ന പാട്ടിനു നേരെയും ഡിസ്ലൈക്ക് ക്യാംപെയ്ന് ശക്തമായിരുന്നു.
‘മാണിക്യ മലരായ പൂവി’ എന്ന പാട്ടിനിടയിലെ കണ്ണിറുക്കലിലൂടെയാണ് മലയാളിയായ പ്രിയ പ്രകാശ് വാര്യര്‍ ലോകമാകെ പ്രശസ്തയായത്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം റിലീസ് മുമ്പ് തന്നെ ലോകപ്രശസ്തി നേടി. വന്ന്റൈന്സ് ഡേ യുടെ ഭാഗമായാണ് ചിത്രത്തിന്റെ അണിയറപ്രവര്ത്തകര്പുതിയ ടീസര്‍ പുറത്തു വിട്ടിട്ടുള്ളത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് ടീസര്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഈ മാസം 14നു റിലീസ് ചെയ്യും