കൊച്ചി: പ്രശസ്ത സിനിമാ താരം ബാലയും പിന്നണി ഗായിക അമൃത സുരേഷും വിവാഹമോചിതരായി. എറണാകുളം ജില്ലാ കുടുംബ കോടതിയിലാണ് ഇരുവരും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഏഴു വയസ്സുള്ള ഏകമകള്‍ അവന്തികയെ അമ്മയായ അമൃതയ്ക്കൊപ്പം വിടാനും ഇരുവരും തമ്മില്‍ ധാരണയായി. ഇരുവരും വൈകീട്ട് നാലേ മുക്കാലോടെയാണ് എറണാകുളം കുടുംബ കോടതിയില്‍ എത്തി വിവാഹബന്ധം നിയമപരമായി അവസാനിപ്പിച്ചത്. ബാല തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പവും അമൃത കുടുംബത്തിന് ഒപ്പവുമാണ് കോടതിയില്‍ എത്തിച്ചേര്‍ന്നത്.
രണ്ടായിരത്തി പത്തിലാണ് ബാലയും അമൃതയും വിവാഹിതയാകുന്നത്. 2012ല്‍ മകള്‍ അവന്തിക ജനിച്ച ശേഷം 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയും വിവാഹ മോചനത്തിനായി പരസ്പര ധാരണയോടെ ഇരുവരും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.