ആസിഫ് അലി അത്ര അനുഭവിച്ചുണ്ടാകില്ല, പക്ഷേ ഞാനും ബൈജുവും അനുഭവിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട പേരുകളിലൊന്നാണ് ബിജു, ബൈജു, സജി ഷാജി. ശശി പിന്നെ സ്കോർ ചെയ്തുപോയി.’–ബിജു മേനോന്റെ വാക്കുകളാണിത്. റിലീസിനൊരുങ്ങുന്ന നാദിർഷ ചിത്രം മേരാ നാം ഷാജിയുടെ വിശേഷങ്ങൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു ബിജു മേനോന്.
‘ഈ പേരുവച്ചൊരു സിനിമ കൂടി കിട്ടിയപ്പോൾ അതിന്റെ ബാധ്യത ഞങ്ങൾക്കുണ്ട്. എനിക്കും ബൈജുവിനുമാകും ഈ ഷാജിയെ കൂടുതൽ ഫീൽ ചെയ്തിട്ടുണ്ടാകുക. ഷാജിയെന്നു പേരുള്ള ആളുകൾ അനുഭവിക്കുന്ന വേദന ഞങ്ങൾക്കും അറിയാം.’–ബിജു മേനോൻ പറയുന്നു.
കാഴ്ച്ചക്കാരുടെ പള്‍സറിയുന്ന ആളാണ് നാദിര്‍ഷ എന്നാണ് ബിജു മേനോന് പറയുന്നത്. നാദിര്‍ഷയുടെ കൂടെ സിനിമ ചെയ്യുന്നത് ഒരു പ്രത്യേക അനുഭവമാണ്. കാഴ്ച്ചക്കാരുടെ പള്‍സറിയുന്ന ആളാണ് അദ്ദേഹം. സ്റ്റേജ് പ്രോഗ്രാമിലൂടെയും മറ്റും നാദിര്‍ഷ പ്രേക്ഷകരെ അടുത്തറിഞ്ഞിട്ടുണ്ട്. അത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്യാറുണ്ട്. മുമ്പിറങ്ങിയ സിനിമകളില്‍ നിന്ന് അത് പ്രകടമാണ്. ഈ ചിത്രവും അത്തരത്തില്‍ ഒരു മികച്ച എന്റര്ടെയ്നറായിരിക്കും.’ ബിജു മേനോന് പറഞ്ഞു.
ആസിഫ് അലി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റു ഷാജിമാർ. കൊച്ചി ഷാജിയായി ആസിഫും തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും എത്തുന്നു.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായികയായി എത്തുന്നത്. ബി. രാകേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ദിലീപ് പൊന്നന് ആണ്. വിനോദ് ഇല്ലംപിള്ളിയാണ് ഛായാഗ്രഹണം. ദിലീപ് പൊന്നന്, ഷാനി ഖാദര്‍ എന്നിവരുടേതാണ് കഥ. ജോണ്‍ കുട്ടി എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നു. ചിത്രം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.