ട്രാവല്‍ ബ്ലോഗേഴ്സായ ദമ്പതികള്‍ ഓടുന്ന ട്രെയിനിന് പുറത്തേക്ക് തൂങ്ങിക്കിടന്ന് എടുത്ത ഫോട്ടോ വിവാദത്തില്‍. എല്ലയിലേക്കുള്ള യാത്രക്കിടെയാണ് ദമ്പതികള്‍ ഇത്തരത്തില്‍ ചിത്രമെടുത്തത്.
ഫോളോവേഴ്സിനെ കൂട്ടാനും ലൈക്കുകള്‍ ലഭിക്കാനും കാണിക്കുന്ന ഇത്തരം പ്രഹസനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാത്തവരെപ്പോലെ പെരുമാറരുതെന്നുമാണ് ആളുകളുടെ വിമര്‍ശനം. ഇത് ആരെങ്കിലും കണ്ട് അനുകരിക്കാന്‍ ശ്രമിച്ച് എന്തെങ്കിലും പറ്റിയാല്‍ ഉത്തരാവാദികള്‍ ഇവരായിരിക്കും എന്നും വിമര്‍ശകര്‍ പറയുന്നു.