ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കന്നി അങ്കത്തില്‍ നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിന് വിജയം. കോൺഗ്രസ് സ്ഥാനാർത്ഥി വിക്രമാദിത്യ സിംഗിനെ പരിഹസിക്കുകയും ചെയ്തു. ബാഗ് പായ്ക്ക് ചെയ്ത് പോകേണ്ടിവരും എന്നാണ് എതിരാളിയോട് കങ്കണ പറഞ്ഞത്.2019 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സ്വരൂപ് ശര്‍മ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലമാണ് മാണ്ഡി.
തെരഞ്ഞെടുപ്പിന് ശേഷം കങ്കണ മണ്ഡിയിൽ നിന്ന് മുംബൈയിലേക്ക് പായ്ക്ക് ചെയ്യുമെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു കങ്കണ. ഒരു സ്ത്രീയെ കുറിച്ച് മോശമായി സംസാരിച്ചതിനുള്ള അനന്തരഫലം അവർ അനുഭവിക്കേണ്ടി വരും എന്നാണ് കോണ്‍ഗ്രസിനെ കുറിച്ച് കങ്കണയുടെ പ്രതികരണം. കങ്കണയുടെ ജന്മനാട് കൂടിയാണിത്. മണാലിക്കടുത്തുള്ള ഭാംബ്ലയാണ് കങ്കണയുടെ ജന്മസ്ഥലം. മാണ്ഡി ജില്ലയിലാണിത്.