പൃഥ്വിയുടെ മൈ സ്റ്റോറി ജൂലൈ ആറിനെത്തും. പൃഥ്വിരാജിനൊപ്പം പാര്‍വതിയാണ് ലീഡ് റോളിലെത്തുന്നത്. റോഷ്നി ദിനകറിന്റെ ആദ്യ സംവിധാന സംരംഭമാണ് മൈ സ്റ്റോറി.
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്നതാണ് പൃഥ്വിരാജിന്റെ മൈ സ്റ്റോറി. പൃഥ്വിരാജിനൊപ്പം പാര്‍വതിയാണ് പ്രാധാന വേഷത്തിലെത്തുന്നത്. ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. എന്നു നിന്റെ മൊയ്തീന് ആയിരുന്നു ആദ്യ ചിത്രം.
റോഷ്നി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷ്നിയുടെ ആദ്യ സംവിധാനസംരംഭമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശങ്കര്‍ രാമകൃഷ്ണന്റേതാണ് തിരക്കഥ. സംഗീതം ഷാന്‍ റഹ്മാനാണ്.