നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. പ്രകൃതിയെ ആധാരമാക്കി മഹാദേവന് തമ്പിയൊരുക്കിയ ഫോട്ടോഷൂട്ടില്‍ നാലു വ്യത്യസ്ത ഗെറ്റപ്പിലാണ് കൃഷ്ണപ്രഭ പ്രത്യക്ഷപ്പെടുന്നത്.
എറണാകുളത്തും കുമ്പളങ്ങി ഗ്രാമത്തിലുമായാണ് ഈ വണ്‍ഡേ ഫോട്ടോഷൂട്ട് ചിത്രീകരിച്ചത്. തീം ബേസ്ഡ് ആയ ഈ ഷൂട്ടില്‍ ആദ്യത്തെ രണ്ട് കോസ്റ്റ്യൂം പ്രകൃതിയെയും യോഗയെയും അടിസ്ഥാനമാക്കിയുള്ളതാണ്.
ആദ്യത്തേത് നിറയെ ആഭരണങ്ങളണിഞ്ഞ ലുക്കിലാണ്. ശരീരത്തില്‍ ഇലകള്‍ വരച്ച് മുടിയില്‍ പല നിറങ്ങള്‍ ചെയ്തുള്ള രണ്ടാമത്തെ കോസ്റ്റ്യൂം യോഗാ ആധാരമാക്കിയുള്ളതാണ്.
ക്രിസ്ത്യന്‍ വധുവായാണ് മൂന്നാമത്തെ കോസ്റ്റ്യൂമിലെത്തുന്നത്. പരമ്പരാഗത ബ്രൈഡല്‍ സങ്കല്പങ്ങളെ പൊളിച്ചെഴുതിയ ഷൂട്ട് എന്നു പറയാം.
മൊട്ടത്തലയുള്ള ഒരു മണവാട്ടിപ്പെണ്ണ്. അവളുടെയൊപ്പം ഫ്ലവര്‍ ഗേള്‍സിനു പകരം ഗ്രാമത്തിലെ വികൃതിപ്പിള്ളേര്‍. എന്നാല്‍ നാലാമത്തെ ഫോട്ടോ ഷൂട്ടിന്റെ വിഷയം കളരിയായിരുന്നു. ട്യൂണ്‍ഡ് ഫോര്‍ മേക്കോവര്‍ സര്‍പ്രൈസസ് എന്ന ടാഗ് ലൈനോടെയാണ് കൃഷ്ണപ്രഭയുടെ ഫോട്ടോഷൂട്ടിന്റെ ടീസര്‍ അവസാനിക്കുന്നത്.