ബോളിവുഡ് താരം സല്മാന് ഖാനെ കൊലപ്പെടുത്താന്‍ അധോലോക നായകന് ലോറന്‍സ് ബിഷ്ണോയിയും സംഘവും ആസൂത്രണംചെയ്ത പദ്ധതി പൊളിച്ച് നവി മുംബൈ പോലീസ്.പൻവേലിൽ സൽമാന്റെ കാറിനു നേരെ ആക്രമണം നടത്താനായിരുന്നു നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നും എകെ 47 തോക്കുകളും എത്തിച്ചു. താരത്തെ നിരീക്ഷിക്കാൻ ബിഷ്ണോയി അധോലോക സംഘത്തിലെ എഴുപതോളം പേരെ നിന്നും എത്തിച്ചു
സംഭവത്തില്‍ നവി മുംബൈ പോലീസ് എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്യുകയും ഗൂഢാലോചനയുമായി ബന്ധപ്പെട്ട നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിഷ്ണോയി സംഘത്തിലെ ഷൂട്ടര്‍മാരായ ധനഞ്ജയ് താപ്സിങ്, ഗൗരവ് ഭാട്ടിയ, വസ്പി ഖാന്, റിസ്വാന് ഖാന് എന്നിവരാണ് പിടിയിലായത്. ടൈഗര്‍ 3യാണ് സല്മാൻ ഖാന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തിന് ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനില്‍ മികച്ച നേട്ടമുണ്ടാക്കാനായി എന്നായിരുന്നു റിപ്പോര്‍ട്ട്.