കൊച്ചി: തദ്ധേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ക്ക് ജയം.
യുഡിഫിന്റെ 3 സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ് ഇടതുമുന്നണി വ്യക്തമായ മേധാവിത്വം നേടിയത്.
തൃപ്പൂണിത്തുറ നഗരസഭ, വടക്കേക്കര ,കോട്ടുവള്ളി പഞ്ചായത്തുകളിലെ വാർഡുകളാണ് യുഡിഎഫിൽ നിന്നും പിടിച്ചെടുത്തത്. എളങ്കുന്നപ്പുഴ പഞ്ചായത്ത്, പറവൂർ ബ്ലോക്ക് പഞ്ചായത്തിലെ വടക്കേക്കര, കോട്ടുവള്ളി വാർഡുകളും എൽ ഡി എഫ് നിലനിർത്തി.
തൃപ്പൂണിത്തുറ നഗരസഭ മാരാംകുളങ്ങരയിൽ എൽ ഡി എഫ് സ്ഥാനാർഥി കെ.ജെ. ജോഷി വിജയിച്ചു. ഭൂരിപക്ഷം 453. പറവൂർ ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർഥി രജിത ശങ്കർ വിജയിച്ചു.ഭൂരിപക്ഷം 821
പറവൂർ വടക്കേക്കര എൽ ഡി എഫ് സ്ഥാനാർഥി പി എ ജോസ് വിജയിച്ചു. ഭൂരിപക്ഷം 181. പറവൂർ കോട്ടുവള്ളി എൽ ഡി എഫ് സ്ഥാനാർഥി ആശ സെന്തിൽ വിജയിച്ചു. ഭൂരിപക്ഷം 32. വൈപ്പിൻ എളംങ്കുന്നപ്പുഴ എൽ ഡി എഫ്
സ്ഥാനാർഥി വി.കെ. സമ്പത്ത് കുമാർ വിജയിച്ചു. ഭൂരിപക്ഷം 366.