കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ കെ ബാബു എംഎല്‍എയ്ക്ക് തിരിച്ചടി. എതിര് സ്ഥാനാര്‍ഥിയായിരുന്ന എം സ്വരാജ് നല്കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കെ ബാബു നല്കിയ കവിയറ്റ് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കെ ബാബു സ്ഥാനാര്‍ഥിയായിരിക്കെ അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ട് തേടിയെന്നാണ് കേസ്.