കോട്ടയം: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം വേണമെന്ന് കേരള കോണ്‍ഗ്രസ് (എം). തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലുമാണ് തീരുമാനം. രണ്ട് സീറ്റ് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.
പാര്‍ട്ടിയുടെ സിറ്റിങ് സീറ്റാണ് കോട്ടയം. ഇതിനൊപ്പം പത്തനംതിട്ടയും വേണം. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം പരിധിയില്‍ പാര്‍ട്ടിക്ക് മൂന്ന് എം.എല്‍.എ. മാരുണ്ട്. കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നിവയാണവ. സ്വാഭാവികമായും മുന്നണിയില്‍ ഈ സീറ്റ് ചോദിക്കാന്‍ പാര്‍ട്ടിക്ക് അര്‍ഹതയുണ്ടെന്നും നേതാക്കള്‍ വിലയിരുത്തി.