ദില്ലി: പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി സുനില്‍ അറോറ അടുത്ത മാസം രണ്ടിന് ചുമതലയേല്‍ക്കും. സുനില്‍ അറോറയുടെ നിയമനത്തിന് രാഷ്ട്രപതി അനുമതി നല്കി. ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍ അറോറയുടെ നിയമനം. രാജസ്ഥാന് കേഡറിലുള്ള ഉദ്യോഗസ്ഥനായ അറോറ നിലവില്‍ തെരഞ്ഞെടുപ്പ് കമ്മിഷണറാണ്. വാര്‍ത്താവിനിമയ സംപ്രേഷണ വിഭാഗം സെക്രട്ടറി അടക്കം വിവിധ ചുമതലകള്‍ നേരത്തേ അറോറ വഹിച്ചിട്ടുണ്ട്. 2005-2008 കാലത്ത് രാജസ്ഥാന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു.