മധ്യപ്രദേശ് : മധ്യപ്രദേശ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പരസ്യ പ്രചാരണം അവസാനിച്ചു. 28നാണ് ഇരു സംസ്ഥാനങ്ങളിലും പോളിങ്.
ഇന്‍ഡോറില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ റോഡ് ഷോയോടെയായിരുന്നു ബി.ജെ.പിയുടെ പ്രചാരണ പരിപാടികളുടെ കൊട്ടിക്കലാശം. ധര് മണ്ഡലത്തിലും ഇന്ന് അമിത് ഷാ റാലി നടത്തി.
ബുധനാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ്. മിസോറാമില്‍ 40 സീറ്റുകളും മധ്യപ്രദേശില്‍ 230 സീറ്റുകളുമാണുള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ നാലാം തവണയും അധികാരത്തിലെത്താനാണ് ബിജെപി ശ്രമം. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉയര്‍ത്തിക്കാട്ടുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഭരണമുള്ള ഏക സംസ്ഥാനമാണ് മിസോറം. ഇത് നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കോണ്‍ഗ്രസ്.