ഡല്‍ഹി: ഉത്തര്‍പ്രദേശിലെ കനൗജ് മണ്ഡലത്തിലെ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഖിലേഷ് യാദവിന് 26.34 കോടി രൂപയുടെ ആസ്തി. മെയിന്‍പുരിയില്‍ നിന്നുള്ള പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഭാര്യയ്ക്ക് 15 കോടിയിലധികം ആസ്തിയും ഉള്ളതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
അഖിലേഷ് യാദവിന് 9.12 കോടി ജംഗമ ആസ്തിയാണുള്ളത്. 25.61 ലക്ഷം രൂപ പണമായും 5.41 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലുമായുണ്ട്. ആഭരണങ്ങളുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും വിഭാഗത്തില്‍ 5.34 ലക്ഷം രൂപയുണ്ടെന്നും അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഡിംപിള്‍ യാദവ് തന്റെ ഭാര്‍ത്താവായ അഖിലേഷ് യാദവിന് 54.26 ലക്ഷം രൂപ നല്‍കാനുണ്ട് എന്നതും ശ്രദ്ധമായി.
സത്യവാങ്മൂലത്തില്‍ യാദവിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വാര്‍ഷിക വരുമാനവും പറയുന്നുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹം പ്രഖ്യാപിച്ച തുക 84.52 ലക്ഷം രൂപയാണ് . 2021-22ല്‍ ഇത് 1.02 കോടി രൂപയും 2020-21ല്‍ 83.99 ലക്ഷം രൂപയുമായിരുന്നു.