ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭ അധികാരമേറ്റ ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു.ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിനൊപ്പം രാജ്യത്തെ 64 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതികളും പ്രഖ്യാപിച്ചു. കേരളത്തില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് ഡല്‍ഹിയില്‍ തിയതികള്‍ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ 288 ഉം ഹരിയാനയില്‍ 90ഉം മണ്ടലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പുകള്‍ നടക്കുക. മഹാരാഷ്ട്രയില്‍ 9.94 കോടി േോട്ടര്മാരാണുള്ളത്. ഹരിയാനയില്‍ 1.28കോടി വോട്ടര്‍മാരുമാണുള്ളത്. ഇതിനൊപ്പമാണ് കേരളത്തിലെ അഞ്ച് നിയമസഭാ മണ്ടലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളും നടക്കുക. വോട്ടെണ്ണല്‍ 24ന് നടക്കും. 23ന് വിഞ്ജാപനം ഇറങ്ങും. 30നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി. ഒക്ടോബര്‍ ഒന്നിനാണ് സൂഷ്മ പരിശോദന 3ന് പത്രികല പിന് വലിക്കാം. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍ നടക്കുക.
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നീ മണ്ഡലങ്ങളിലെ എം എല്‍ എമാര്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെയാണ് ഈ നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്. അതുകൊണ്ടു തന്നെ, ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ വിജയിച്ച യുഡിഎഫിനും ഒരു സീറ്റില്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ എല്‍ ഡി എഫിനും ഈ ഉപ തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫിലെ പി ബി അബ്ദുള്‍ റസാക്കിന്റെ ജയം ചോദ്യം ചെയ്താണ് എതിര് സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രന് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെ 2018 ഒക്ടോബര്‍ 20ന് അബ്ദുള്‍ റസാക്ക് മരിച്ചു. പിന്നീട് സുരേന്ദ്രന് ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. അതേസമയം, ശക്തമായ ത്രികോണ മത്സരത്തിനാണ് മഞ്ചേശ്വരം ഇത്തവണ സാക്ഷ്യം വഹിക്കുക.