ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടുമെന്ന് ഉറപ്പിച്ച വോട്ടുകളിലൊന്ന് ചോര്‍ന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപദി മുര്‍മുവിനാണ് ആവോട്ട് ലഭിച്ചത്. എല്‍ഡിഎഫ്-യുഡിഎഫ് എംഎല്‍എമാര്‍ മാത്രമുള്ള കേരളത്തില്‍ നിന്ന് യശ്വന്ത് സിന്‍ഹയ്ക്ക് കിട്ടുമെന്ന് ഉറപ്പിച്ചിരുന്നതാണ്. എന്നാല്‍ 139 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസും സിപിഐഎമ്മും പരസ്യമായി പിന്തുണച്ച യശ്വന്ത് സിന്‍ഹയ്ക്ക് ലഭിച്ചത്. ഒരു എംഎല്‍എ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്തു.ദ്രൗപദി മുര്‍മുവിന് വോട്ടു ചെയ്യുമെന്ന് ജെഡിഎസ് ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കില്ലെന്ന് കേരള ഘടകം പ്രഖ്യാപിച്ചിരുന്നു.