പാലക്കാട്: പാലക്കാട് പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂ. രാവിലെ 7 മണിക്ക് തന്നെ പോളിംഗ് ബൂത്തുകളിലെല്ലാം നീണ്ട നിരയാണ് കാണപ്പെട്ടത്.എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ വോട്ടു ചെയ്തു മടങ്ങി. വിവാദങ്ങളൊന്നും ബിജെപിയെ ബാധിക്കില്ലെന്നും വികസനത്തിനായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം നിശ്ചയിച്ച ബൂത്തില്‍ വോട്ട് ചെയ്യുെമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പരസ്യവിവാദം ബിജെപിക്ക് ഗുണമാകുമെന്നും ന്യൂനപക്ഷ വിഭാഗം ബി ജെ പിക്കൊപ്പം നില്‍ക്കുമെന്നും മുനമ്പം വിഷയവും പാലക്കാട്ടെ ചര്‍ച്ചയാണെന്നും പറഞ്ഞു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി. സരിന് രാവിലെ വോട്ടു ചെയ്യാതെ മടങ്ങേണ്ടിവന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന് വോട്ട് ചെയ്യാനെത്തിയ പാലക്കാട് 88ാം നമ്പര്‍ ബൂത്തില്‍ സാങ്കേതികപ്രശ്നം ഉണ്ടായതിനെ തുടര്‍ന്നാണ് സരിന് വോട്ടു ചെയ്യാതെ മടങ്ങിയത്. വിവി പാറ്റില്‍ സാങ്കേതിക പ്രശ്നത്തെ തുടര്‍ന്ന് പോളിംഗ് ഒരു മണിക്കൂര്‍ വൈകി. സരിന് വോട്ട് ചെയ്യാതെ മടങ്ങിപ്പോകുകയാണുണ്ടായത്. വിവി പാറ്റ് ഡിസ്പ്ലേയിലെ സാങ്കേതിക പ്രശ്നം പരിഹരിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ആരംഭിച്ചു. ഇതോടെ 184 ബൂത്തുകളിലും പോളിംഗ് ആരംഭിച്ചിരിക്കുകയാണ്.
മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളല്ല ചര്‍ച്ചയായതെന്ന കാര്യത്തില്‍ പരിഭവമുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ ഒരു രാത്രി കൊണ്ട് സ്ഥാനാര്‍ത്ഥിയാകാന്‍ വന്നതായിരുന്നുവെങ്കില്‍ കൈ കൊടുക്കില്ലായിരുന്നുവെന്നും പറഞ്ഞു. .ഇരട്ട വോട്ട് തടയുമെന്നെ പറയുന്നത് സംഘര്‍ഷമുണ്ടാക്കാന്‍ വേണ്ടിയാണ്. പരസ്യ വിഷയത്തില്‍ സിപിഎം നിലപാട് തട്ടിപ്പാണ്. സന്ദീപ് വാര്യര്‍ക്ക് എതിരെ പരസ്യം കൊടുത്തവര്‍ എന്ത് കൊണ്ട് സുരേന്ദ്രന്റെ നിലപാടിനെ കുറിച്ച് പരസ്യം കൊടുക്കുന്നില്ലെന്നും ചോദിച്ചു. എന്തുകൊണ്ടാണ് ബിജെപി സ്ഥാനാര്‍ത്ഥി യുടെ നിലപാടിന് എതിരെ പരസ്യം കൊടുത്തില്ല. ഒരു വോട്ട് ആര്‍എസ്എസ് ന് കുറയുമ്പോള്‍ മതേതര മുല്യമുള്ള പ്രസ്ഥാനം സന്തോഷിക്കുക അല്ലേ വേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. ആര്‍എസ്എസ് ല്‍ നിന്ന് ഒരാള്‍ കൊഴിഞ്ഞാല്‍ അവരുടെ തന്നെ സഹോദര സംഘടന കമ്യൂണിസ്റ്റ് ജനതാ പാര്‍ട്ടിയില്‍ നില്‍ക്കണം എന്നാണ് സിപിഎമ്മിന്റെ ആഗ്രഹമെന്നും വിമര്‍ശിച്ചു