ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കെ എം മാണിയുടെ വോട്ട് വേണ്ടെന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ. കേരളാ കോൺഗ്രസിന്റെ പിന്തുണയില്ലാതെ എൽഡിഎഫ് ജയിക്കും. ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂരിൽ എൽ.ഡിഫ് സ്ഥാനാർത്ഥി സജി ചെറിയാന് വേണ്ടി പ്രചാരണത്തിനെത്തിയതാണ് വി.എസ് അച്യുതാനന്ദൻ.
മാണിക്ക് അനുകൂല നിലപാടാണ് കോടിയേരി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ എടുത്തിരിക്കുന്നത്.ഇതിന് കടക വിരുദ്ധമായ നിലപാടാണ് വി.എസ് വ്യക്തമാക്കിയത്.മാണി സഹകരണത്തെ സി.പി.ഐ യും എതിർക്കുകയാണ്.
ഉപതെരെഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിൻ്റെ വിലയിരുത്തലാകുമെന്നും വി.എസ് പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി.എസ് നിലപാട് വ്യക്തമാക്കിയത്.
ഇന്നും നാളെയുമായി ആറ് പൊതുയോഗങ്ങളിൽ അദ്ദേഹം സംസാരിക്കും.